എംബിബിഎസിൽ മികച്ച വിജയം നേടിയ അഖില പ്രസാദിനെ സിയുസി യോഗത്തിൽ വെച്ച് അനുമോദിച്ചപ്പോൾ
വഴുക്കുംപാറ. കോൺഗ്രസ്സ് ഇരുപത്തി ഏഴാം ബൂത്തിലെ ആദ്യ സിയുസി രൂപീകരണയോഗം കെപിസിസി മെമ്പർ ലീലാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി മണ്ഡലം പ്രസിഡണ്ട് കെ.പി ചാക്കോച്ചൻ അധ്യക്ഷത വഹിച്ചു. മിമിക്രി കലാകാരൻ ജോമോൻ, കൃഷിവകുപ്പിൽ നിന്നും വിരമിച്ച പ്രസാദ്, എംബിബിഎസിൽ മികച്ച വിജയം നേടിയ അഖില പ്രസാദ്, സൈന്യത്തിൽ നിന്ന് വിരമിച്ച ഡോൺ, മുതിർന്ന പ്രവർത്തകൻ മത്തായി, യാക്കോബ് എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ.ബി ലിബീഷ്, വാർഡ് പ്രസിഡണ്ട് ബിനോയ് ഇടശേരി, ബൂത്ത് പ്രസിഡണ്ട് പൈലി പാറപ്പുറത്ത്, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഷാജൻ ജോർജ്, ഷാജി കറുത്തേടത്ത് എന്നിവർ സംസാരിച്ചു.
0 Comments