വഴുക്കുംപാറയിൽ പ്രധാന പാതയുടെ പണികൾ അതിവേഗം പുരോഗമിക്കുന്നു


കുതിരാൻ. വഴുക്കുംപാറയിൽ നിന്നുള്ള പ്രധാന പാതയുടെ ഇരുവശങ്ങളിലും ഉള്ള കോൺക്രീറ്റ് ഭിത്തിയോട് ചേർന്ന് ഫിൽറ്റർ മീഡിയ സ്ഥാപിച്ചു തുടങ്ങി. നിലവിൽ കോൺക്രീറ്റ് ഭിത്തികളുടെ ഉൾഭാഗത്ത് മണ്ണിട്ട് നികത്തുകയാണ്. ഇത് ഉറപ്പിക്കുന്നതിനായി ടാങ്കർ ലോറികളിൽ വെള്ളം പമ്പ് ചെയ്യുമ്പോൾ ചെളിയും വെള്ളവും സർവ്വീസ് റോഡിലേക്ക് ഇറങ്ങാൻ സാധ്യതയുണ്ട്. ഇത് വലിയ അപകടങ്ങൾക്കും കാരണമാകും. അത് ഒഴിവാക്കാനാണ് ഫിൽറ്റർ മീഡിയ സ്ഥാപിക്കുന്നതെന്ന് കമ്പനി അധികൃതർ അറിയിച്ചു. പ്ലാസ്റ്റിക് നെറ്റിന് ഇരുവശങ്ങളിലും ഫോം ഷീറ്റോടു കൂടിയതാണ് ഫിൽറ്റർ മീഡിയ.

സർവ്വീസ് റോഡിന്റെ ടാറിംഗ് ആരംഭിച്ചു

പാലക്കാട് ഭാഗത്തേക്കുള്ള സർവ്വീസ് റോഡിന്റെ ടാറിംഗ് ആരംഭിച്ചു. വഴുക്കുംപാറയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന പ്രധാന പാതയുടെ ഇടതുവശം ചേർന്നാണ് ടാറിംഗ് നടക്കുന്നത്. പ്രധാന പാതയുടെ നിർമ്മാണം പൂർത്തീകരിക്കണമെങ്കിൽ പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങളെ ഈ സർവ്വീസ് റോഡിലൂടെ തുരങ്കത്തിലേക്ക് എത്തിക്കേണ്ടിവരും. തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ നിലവിലെ സർവ്വീസ് റോഡിലൂടെയും കടത്തിവിടും. ഇപ്രകാരം വാഹനങ്ങളെ കടത്തിവിടുന്നതോടെ ചുവന്നമണ്ണ് മുതലുള്ള ഗതാഗതക്കുരുക്കിന് പരിഹാരം ആവുകയും ചെയ്യും.



Post a Comment

0 Comments