അറിയിപ്പുകൾ / ജോലി ഒഴിവുകൾ


ടെക്‌സ്‌റ്റൈൽ ഡിസൈനർമാർക്ക് തൊഴിലവസരം
കേരള സർക്കാറിന്റെ കൈത്തറി പരിപോഷണ പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജികണ്ണൂർ ടെക്‌സ്‌റ്റൈൽസ് ഡിസൈനർമാർക്ക് തൊഴിലവസരമൊരുക്കുന്നു. നിഫ്റ്റ്/എൻ.ഐ.ഡി കളിൽ നിന്ന് ടെക്‌സ്‌റ്റൈൽ ഡിസൈനിംഗ് കോഴ്‌സ് വിജയിച്ചവരും ഹാൻഡ്‌ലൂം ആന്റ് ടെക്‌സ്‌റ്റൈൽ ടെക്‌നോളജി, ഹാൻഡ്‌ലൂം ടെക്‌നോളജി എന്നിവയിൽ ഡിഗ്രി/ഡിപ്ലോമ ലെവൽ കോഴ്‌സ് വിജയിച്ചവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.  ടെക്‌സ്‌റ്റൈൽ ഡിസൈനിംഗിൽ മൂന്നോ നാലോ വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രൊജക്ട് അടിസ്ഥാനത്തിൽ  താത്കാലികമാാണ് നിയമനം.  അപേക്ഷകൾ തപാൽ വഴിയോ, നേരിട്ടോ സമർപ്പിക്കാം. ഇമെയിൽ വഴിയുള്ള അപേക്ഷകൾ പരിഗണിക്കുന്നതല്ല. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയ്യതി ഫെബ്രുവരി വൈകുന്നേരം 5. അപേക്ഷകൾ അയക്കുമ്പോൾ കവറിന് പുറത്ത് 'ടെക്‌സ്‌റ്റൈൽ ഡിസൈനർക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്കായി എക്‌സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി, പി ഒ കണ്ണൂർ, കിഴുന്ന, തോട്ടട, കണ്ണൂർ670007, ഫോൺ : 04972835390 E-mail :info@iihtkannur.ac.in, Website : www.iihtkannur.ac.in

സംഗീത നാടക അക്കാദമിയിൽ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു
കേരള സംഗീത നാടക അക്കാദമിയിൽ പ്രോജക്ട് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. രണ്ട് ഒഴിവുകളാണുള്ളത്.  10 മാസത്തേയ്ക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത, പ്രായം തുടങ്ങിയവ സംബന്ധിച്ച വിശദ വിവരങ്ങൾ സംഗീത നാടക അക്കാദമിയുടെ വെബ്‌സൈറ്റായ www.keralasangeethanatakaakademi.in ൽ ലഭ്യമാണ്. അപേക്ഷ നേരിട്ടോ, തപാൽ മുഖേനയോ സമർപ്പിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി  ഫെബ്രുവരി 15.

അധ്യാപകരെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു
സർക്കാരിന് കീഴിലുള്ള  ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആന്റ് റിഹാബിറ്റിലേഷൻ (നിപ്മർ) സ്ഥാപനത്തിലേയ്ക്ക് ബാച്ചിലർ ഓഫ് ഒക്യുപേഷണൽ തിയറി കോഴ്‌സിൽ  അധ്യാപകരെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. മൂന്ന് ഒഴിവുകളാണുള്ളത്. ഒക്യുപേഷണൽ തെറാപ്പിയിൽ മാസ്റ്റർ ബിരുദമാണ് യോഗ്യത. എക്‌സ്പീരിയൻസ് നിർബന്ധം. 45000 രൂപയാണ് പ്രതിഫലം. താത്പര്യമുള്ളവർ ബയോഡാറ്റയോടൊപ്പം അപേക്ഷ ഫോം പൂരിപ്പിച്ച്  hr@nipmr.org.in എന്ന മെയിൽ ഐഡിയിലേക്ക് അപേക്ഷകൾ അയക്കണം. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 15 വൈകീട്ട് 5 മണി. ഫോൺ: 0480 2881959

കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി: മസ്റ്ററിങ് നടത്തണം
കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് പെൻഷൻ കൈപ്പറ്റുന്നവരിൽ 2019 ഡിസംബർ 31 വരെയുള്ള ഗുണഭോക്താക്കളിൽ ഇനിയും മസ്റ്ററിങ് പൂർത്തീകരിക്കാത്ത പെൻഷന് അർഹതയുള്ള ഗുണഭോക്താക്കൾക്ക് ബയോമസ്റ്ററിങ് നടത്തുന്നതിനും കിടപ്പുരോഗികളായ ഗുണഭോക്താക്കൾക്ക് ഹോം മസ്റ്ററിങ്ങ് നടത്തുന്നതിനും ഫെബ്രുവരി 20ന് വരെ സമയം അനുവദിച്ചിരിക്കുന്നു. ബയോ മസ്റ്ററിങ് പരാജയപ്പെടുന്നവർ ലൈഫ് സർട്ടിഫിക്കറ്റ് അതാത് ജില്ലാ തയ്യൽ തൊഴിലാളി ക്ഷേമനിധി ഓഫീസിൽ സമർപ്പിക്കേണ്ടതാണെന്ന് കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് തൃശൂർ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ 04872364443, 9747717003

വിചാരണ മാറ്റി
കാണം/വെറുമ്പാട്ടാവകാശഭൂമിക്ക് ജന്മം അനുവദിച്ച് ക്രയസർട്ടിഫിക്കറ്റ് (പട്ടയം) നൽകുന്നതുമായി ബന്ധപ്പെട്ട് തൃശൂർ ലാന്റ് െ്രെടബ്യൂണൽ ആന്റ് ഡെപ്യൂട്ടി കലക്ടർ (എൽ.ആർ) ഫെബ്രുവരി മൂന്ന്, അഞ്ച് തീയതികളിൽ കലക്ടറേറ്റിൽ നിശ്ചയിച്ചിട്ടുള്ള എല്ലാ എസ് എം കേസുകളുടെയും വിചാരണ 2022 ജൂലൈ ഒന്ന്, അഞ്ച് തീയതികളിലേക്ക് മാറ്റി വെച്ചിരിക്കുന്നു. ഫെബ്രുവരി മൂന്നിന് നിശ്ചയിച്ച എസ് എം കേസ് ജൂലൈ ഒന്നിലേക്കും ഫെബ്രുവരി അഞ്ചിന് നിശ്ചയിച്ചത് ജൂലൈ അഞ്ചിലേക്കുമാണ് മാറ്റിയത്.


Post a Comment

0 Comments