കേന്ദ്ര ബജറ്റിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധിച്ചു


പട്ടിക്കാട്. കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ച  ബജറ്റ് സ്ത്രീ വിരുദ്ധമാണെന്നും ബജറ്റിൽ കേരളത്തെ അവഗണിച്ചു എന്നും ചൂണ്ടിക്കാട്ടി അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധിച്ചു. പാണഞ്ചേരി പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ല വൈസ് പ്രസിഡണ്ടുമായ  സാവിത്രി സദാനന്ദൻ ഉദ്ഘാടനം ചെയ്തു. സാമൂഹിക സുരക്ഷ ഉറപ്പു വരുത്തുന്ന കാര്യത്തിൽ കേന്ദ്ര ബജറ്റ് പരാജയമാണെന്നും തൊഴിലുറപ്പു പദ്ധതി വിഹിതം വെട്ടിക്കുറച്ചു വെന്നും സാവിത്രി ആരോപിച്ചു. ആരോഗ്യ മേഖലയ്ക്ക് ആവശ്യമായ തുകയും ബജറ്റിൽ നീക്കി വെച്ചിട്ടില്ലെന്ന് സാവിത്രി പറഞ്ഞു. കുടുംബശ്രീ ചെയർ പേഴ്‌സൺ ഉഷ മോഹനൻ ,രാധ വാസു കെ.ആർ രമ്യ  തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments