പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിലെ പട്ടിക്കാട്, വാണിയമ്പാറ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നിർത്തി വെച്ചിരുന്ന സായാഹ്ന ഒ.പി പുനരാരംഭിച്ചു. ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുർന്ന് കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ സായാഹ്ന ഒ.പി നിർത്തലാക്കിയിരുന്നു. ഇനിമുതൽ പട്ടിക്കാട്, വാണിയമ്പാറ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും വെള്ളാനിക്കര സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും വൈകീട്ട് 6 വരെ ഒ.പി പ്രവർത്തിക്കുമെന്ന് വെള്ളാനിക്കര സാമൂഹ്യാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. കെ.എസ് ജയന്തി അറിയിച്ചു. കോവിഡ് വ്യാപനം കുറഞ്ഞാൽ വെള്ളാനിക്കരയിൽ ഒ.പി വൈകീട്ട് 7 വരെ ദീർഘിപ്പിക്കുന്ന കാര്യം ആലോചനയിൽ ആണെന്നും സൂപ്രണ്ട് പറഞ്ഞു.
0 Comments