പീച്ചി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചതിന്റെ രേഖകൾ കൈമാറി

ജില്ല പഞ്ചായത്തംഗം കെ.വി സജുവിന്റെ സാന്നിധ്യത്തിൽ ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ എ ഗിരീശൻ, ഹെഡ്മിസ്ട്രസ് കെ.എം ഡെയ്‌സി എന്നിവർ ചേർന്ന് രേഖകൾ ഏറ്റുവാങ്ങുന്നു

പീച്ചി. ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ച രേഖകൾ സ്‌കൂൾ അധികൃതർക്ക് കൈമാറി.  നിർമ്മാണ ചുമതലയുണ്ടായിരുന്ന സർക്കാർ ഏജൻസികളായ കൈറ്റിന്റെയും വാപ്‌കോസിന്റെയും പ്രതിനിധികൾ ചേർന്ന് ജില്ല പഞ്ചായത്തംഗം കെ.വി സജുവിന്റെ സാന്നിധ്യത്തിലാണ് രേഖകൾ കൈമാറിയത്. ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ എ ഗിരീശൻ,  ഹെഡ്മിസ്ട്രസ്  കെ.എം ഡെയ്‌സി    എന്നിവർ രേഖകൾ ഏറ്റുവാങ്ങി. ഹയർസെക്കൻഡറി ബ്ലോക്കിന്റെയും സിന്തറ്റിക്ക് കോർട്ടിന്റെയും സൈക്കിൾ ഷെഡിന്റെയും നിർമ്മാണമാണ് പൂർത്തീകരിച്ചത്.  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ടിൽ നിന്ന് മൂന്ന് കോടി രൂപ ചെലവിട്ടായിരുന്നു നിർമ്മാണം. സംസ്ഥാന റവന്യൂ മന്ത്രിയും എംഎൽഎയുമായ കെ രാജന്റെ ഇടപെടലിന്റെയും പരിശ്രമത്തിന്റെയും ഫലമായാണ് പീച്ചി സ്‌കൂളിന്റെ ചിരകാല സ്വപ്നമായ പുതിയ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും യാഥാർത്ഥ്യമായത്. പുതിയ കെട്ടിടത്തിൽ  ഇരു നിലകളിലായി ഹൈടെക് നിലവാരത്തിലുള്ള എട്ട് ക്ലാസ്സ് മുറികളും രണ്ട് ലാബുകളും ടോയ്‌ലറ്റുകളുമാണ് ഉള്ളത്. പുതിയ കെട്ടിടത്തിന് മുകളിൽ ഓഡിറ്റോറിയം നിർമ്മിക്കുന്നതിനായി എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 24 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. അതിന്റെ പണികൾ നടന്നുവരികയാണ്. 
കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണത്തിനായി പ്രവർത്തിക്കുന്ന കേരള സർക്കാരിന്റെ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ സംരംഭമാണ് കൈറ്റ്. പ്രൊജക്ട് മാനേജ്‌മെന്റ് കൺസൾട്ടൻസി സേവനം നൽകുന്ന കേന്ദ്രസർക്കാർ സ്ഥാപനമാണ് വാപ്‌കോസ്. വാർഡ് മെമ്പർ ബാബു തോമസ്, കൈറ്റ് പ്രൊജക്ട് എഞ്ചിനീയർ വിഷ്ണു ഘോഷ്, വാപ്‌കോസ് പ്രൊജക്ട് എഞ്ചിനീയർ ജിതിൻ, സൈറ്റ് എഞ്ചിനീയർ ഗോപാലകൃഷ്ണൻ, കരാർ സ്ഥാപനത്തിന്റെ പ്രൊജക്ട് മാനേജർ അർജുൻ, വാപ്‌കോസ് ടീം ലീഡർ നഹാസ്, പിടിഎ പ്രസിഡണ്ട് പി.ഡി വിൻസന്റ്, സ്‌കൂൾ വികസന സമിതി ചെയർമാൻ ഷിബു പോൾ, പൂർവ്വവിദ്യാർത്ഥി സംഘടന ഭാരവാഹി എം.ജെ സിജു, മുൻ പിടിഎ പ്രസിഡണ്ട് ചാക്കോ അബ്രഹാം, സ്റ്റാഫ് സെക്രട്ടറി വി. സുകുമാരൻ എന്നിവരും പങ്കെടുത്തു.



Post a Comment

0 Comments