കുതിരാൻ. വഴുക്കുംപാറ സെന്ററിൽ നിന്ന് പാലക്കാട് ഭാഗത്തേക്കുള്ള സർവ്വീസ് റോഡിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തി വിട്ടു. വൈകീട്ട് ആറ് മുതൽ ഏഴ് വരെയാണ് വാഹനങ്ങൾ ഇതിലൂടെ കടന്നുപോയത്. കളക്ടറുടെ തുടർന്നുള്ള അറിയിപ്പ് പ്രകാരം ആയിരിക്കും വരും ദിവസങ്ങളിൽ വാഹനങ്ങൾ പുതിയ സർവ്വീസ് റോഡിലൂടെ സ്ഥിരമായി കടത്തി വിടുക. രാവിലെ പീച്ചി സിഐ എസ് ഷുക്കൂർ സ്ഥലത്തെത്തി സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിച്ചിരുന്നു. വൈകീട്ടോടെ പീച്ചി എസ്‌ഐ ജെ.ജെമേഷിന്റെ നേതൃത്വത്തിലാണ് വാഹനങ്ങൾ പുതിയ സർവ്വീസ് റോഡിലൂടെ തിരിച്ചു വിട്ടത്.
0 Comments