അറിയിപ്പുകൾ / ജോലി ഒഴിവുകൾ


ഒക്യുപേഷണൽ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു
മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിലെ ഓട്ടിസം സെന്ററിലെ ഒക്യുപേഷണൽ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തേക്ക് യോഗ്യരായ ഉദ്യോഗാർത്ഥിയെ നിയമിക്കുന്നു. ഒക്യുപേഷണൽ തെറാപ്പിയിൽ ഡിഗ്രി ആണ് യോഗ്യത. ശമ്പളം പ്രതിമാസം 30,385.  താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം മാർച്ച് എട്ടിന് രാവിലെ 11ന് പ്രിൻസിപ്പാൾ ഓഫീസിൽ ഹാജരാകണം. ഫോൺ: 0483 2765056

പി.എസ്.സി അഭിമുഖം മാർച്ച് 9ന്
തൃശൂർ ജില്ലയിൽ എൻ.സി.സി / സൈനിക ക്ഷേമ വകുപ്പിൽ  22.10.2021 ൽ പ്രസിദ്ധീകരിച്ച ഡ്രൈവർ ഗ്രേഡ് ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം മാർച്ച് 9ന് രാവിലെ  9.30ന് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ, തൃശൂർ ജില്ലാ ആഫീസിൽ വച്ച് നടത്തും. ഉദ്യോഗാർത്ഥികൾക്ക് എസ് എം എസ്, പ്രൊഫൈൽ മെസേജ് എന്നിവ നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് അസ്സൽ തിരിച്ചറിയൽ പത്രികയും ആവശ്യമായ പ്രമാണങ്ങളും സഹിതം നിശ്ചിത സമയത്ത് ഹാജരകണം.

സർട്ടിഫിക്കറ്റ് കോഴ്‌സ് രജിസ്‌ട്രേഷൻ ആരംഭിച്ചു
കേരള സംസ്ഥാന സാക്ഷരതാമിഷൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചു. ഫെബ്രുവരി ഒന്ന് മുതൽ 28 വരെ തുല്യത പത്താംക്ലാസ്, പ്ലസ്സ് വൺ കോഴ്‌സുകളിലേക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചിരുന്നു. ഭാഷാ കോഴ്‌സായ പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി, എന്നീ കോഴ്‌സുകളിലേക്ക് മാർച്ച് 10 വരെ രജിസ്റ്റർ ചെയ്യാം. 
നാലു മാസ കോഴ്‌സായ ഭാഷാ കോഴ്‌സുകളിൽ രജിസ്റ്റർ ചെയ്യാൻ 17 വയസ്സാണ് കുറഞ്ഞ പ്രായപരിധി. എട്ടാം ക്ലാസ്സ് ജയിച്ചവരായിരിക്കണം. ഞായർ, മറ്റ് അവധി ദിവസങ്ങളിലും 3 മണിക്കൂർ ദൈർഘ്യമുള്ള സമ്പർക്ക ക്ലാസ്സുകൾ ഉണ്ടാവും. കോഴ്‌സ് ഫീസായ 2000 രൂപ രജിസ്‌ട്രേഷൻ ഫീസ് 500 രൂപ എന്നിങ്ങനെ 2500 രൂപ എസ്.ബി.ഐ വഴി ചെലാനായി അടച്ച് രജിസ്റ്റർ ചെയ്യാം. ഇപ്പോൾ സ്‌കൂളുകളിൽ എ്ട്ടാം ക്ലാസ്സ് മുതൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഭാഷാ കോഴ്‌സിന് സ്‌കൂൾ തലങ്ങളിൽ ക്രമീകരണം നടത്തിയിട്ടുണ്ട്. ഇവർക്ക് ഫീസ് ആയി 2000 രൂപ മതിയാകും. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും വിവിധ തദ്ദേശസ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന സാക്ഷരതാ പ്രേരക്മാർ വഴി ലഭിക്കും. www.literacymission kerala.org എന്ന വെബ്‌സൈറ്റിലും അപേക്ഷാ ഫോറം ലഭിക്കും. വിശദവിവരങ്ങൾക്ക് 04872365024, 9446793460 

Post a Comment

0 Comments