കണ്ണാറ. പീച്ചി സർവ്വീസ് സഹകരണ ബാങ്കിന്റെ കീഴിൽ കണ്ണാറയിൽ പ്രവർത്തിക്കുന്ന നീതി പെട്രോളിയം പമ്പിന്റെ പതിനൊന്നാമത് വാർഷികവും നവീകരണത്തിന്റെ ഉദ്ഘാടനവും ബാങ്ക് പ്രസിഡണ്ട് സിജി ചാക്കോ നിർവഹിച്ചു. വൈസ്പ്രസിഡണ്ട് സി.കെ ഷണ്മുഖൻ അധ്യക്ഷത വഹിച്ചു. ബാങ്കിന്റെ ഡയറക്ടർമാരായ ഷാജി കീരിമോളയിൽ, റെജി കെ.ജെ, രാജു കാവ്യത്ത്, ബാലകൃഷ്ണൻ എം.കെ, ജമാലുദ്ദീൻ സി.എ, ലിസി ജോൺസൺ, സൂസി തോമസ്, ബാങ്ക് സെക്രട്ടറി ഇൻചാർജ് രാജി ജോമി, ബാങ്ക് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
0 Comments