മുടിക്കോട്. ദേശീയപാതയിൽ മുടിക്കോട് സെന്ററിൽ നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. നെന്മാറ അയിരൂർ തിരിഞ്ഞിക്കോട് വീട്ടിൽ ഷെറീഫ് (28) കുഴൽമന്ദം സ്വദേശി രാമകൃഷ്ണൻ (46) എന്നിവരാണ് ബൈക്കിൽ ഉണ്ടായിരുന്നത്. കാലിന് സാരമായ പരിക്കേറ്റ രാമകൃഷ്ണനെ തൃശൂർ ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷെറീഫിന് പരിക്കില്ല. രാത്രി ഏഴരയോടെയാണ് അപകടമുണ്ടായത്. തൃശൂരിലെ ഒരു ബേക്കറി സ്ഥാപനത്തിൽ ജീവനക്കാരായ ഇരുവരും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു.
0 Comments