പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ എടപ്പലം വാർഡിലെ വടക്കുംപാടം സൗഹാർദ്ദ കുടിവെള്ള പദ്ധതി റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ജില്ലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന പഞ്ചായത്തുകളിൽ ഒന്നാണ് പാണഞ്ചേരി എന്ന് കെ..രാജൻ അഭിപ്രായപ്പെട്ടു. രാഷ്ട്രീയത്തിന്റെ നിറഭേദം നോക്കാതെ അർഹരായവർക്ക് മുൻഗണന നൽകി വികസന പ്രവർത്തനങ്ങളിൽ നിലപാട് സ്വീകരിക്കാൻ പഞ്ചായത്ത് ഭരണസമിതി ശ്രദ്ധിക്കുന്നതായും മന്ത്രി പറഞ്ഞു. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 16 ലക്ഷം രൂപ ചെലവിൽ പൂർത്തിയാക്കിയ പദ്ധതി മൂലം പ്രദേശത്തെ 33 കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും. പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡണ്ട് ഫ്രാൻസിന ഷാജു, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ കെ.വി അനിത, ഇ.ടി ജലജൻ, അസിസ്റ്റൻറ് എൻജിനീയർ എ.എസ് സുജയ, ഷൈബി ഹരീഷ് എന്നിവർ സംസാരിച്ചു.
0 Comments