ലീന ഫ്രാൻസിസിനെ ഡിവൈഎഫ്‌ഐ ആദരിച്ചു


വിലങ്ങന്നൂർ. നിർധനർക്ക് വീടുവെക്കാനായി തെന്റെ  ഉടമസ്ഥതയിലുള്ള പതിനഞ്ച് സെന്റ് ഭൂമി സൗജന്യമായി പഞ്ചായത്തിന് കൈമാറിയ പായ്ക്കണ്ടം ചിങ്ങിണിയാടൻ, ലീന ഫ്രാൻസിസിനെ ഡി.വൈ.എഫ്.ഐ വിലങ്ങന്നൂർ യൂണിറ്റ് ആദരിച്ചു. ഡിവൈഎഫ്‌ഐ പീച്ചി മേഖലാ സെക്രട്ടറി കെ.ജി ബൈജു ഉപഹാരം സമ്മാനിച്ചു. മേഖലാ ട്രഷറർ കെ.വി അനിത, വാർഡ് മെമ്പർ അജിത മോഹൻദാസ്, ഡിവൈഎഫ്‌ഐ മണ്ണുത്തി ബ്ലോക്ക് കമ്മിറ്റിയംഗം കെ.ടി ജിതിൻ, വിലങ്ങന്നൂർ യൂണിറ്റ് സെക്രട്ടറി ഷിജു പോൾ, പ്രസിഡണ്ട് രമ്യ കൃഷ്ണൻ, ബിനോയ് ജേക്കബ്ബ് എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments