പണികൾ പൂർത്തീകരിക്കാതെ ടോൾ പിരിക്കാൻ അനുവദിക്കരുത്: പ്രമേയം പാസാക്കി സിപിഐ ബ്രാഞ്ച് സമ്മേളനം


വാണിയമ്പാറ. ഹൈവേ പണികൾ മുഴുവൻ പൂർത്തീകരിക്കാതെ ടോൾ പിരിക്കാൻ അനുവദിക്കരുതെന്ന് സിപിഐ ബ്രാഞ്ച് സമ്മേളന പ്രമേയം പാസാക്കി. സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റിയിലെ  ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ച് നടന്ന മീറ്റിംഗിലാണ് തീരുമാനം. വാണിയമ്പാറ ബ്രാഞ്ച് സമ്മേളനം സഖാവ് കെ പി ഹൈദ്രു നഗർ വാണിയമ്പാറയിൽ വച്ച് മുതിർന്ന പാർട്ടി അംഗം രാജൻ പതാക ഉയർത്തി ആരംഭിച്ചു. സമ്മേളനം സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം  കെ രാജൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സനിൽ വാണിയമ്പാറ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ  പി.ഡി റെജി, കെ.എ അബൂബക്കർ പാണഞ്ചേരി ലോക്കൽ കമ്മറ്റി അസി. സെക്രട്ടറി ജിനേഷ് പീച്ചി, ഷിജോൺ തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനം കൃഷ്ണൻ കരുവാനൂരിനെ സെക്രട്ടറി ആയും. ജോയ് പൂവതിങ്കൽ അസി. സെക്രട്ടറി ആയും തിരഞ്ഞെടുത്തു.



Post a Comment

0 Comments