മണ്ണുത്തി. രാജ്യത്തെ ഒരു വിൽപ്പന ചരക്കാക്കി മാറ്റിയ നിലയിലാണ് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത് എന്നാരോപിച്ച് എഐവൈഎഫ് മണ്ണുത്തി സെന്ററിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. തൃശ്ശൂർ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി യോഗം ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ പൊതുമേഖല സമ്പത്ത് കൊള്ളയടിച്ചും, എൽഐസിയടക്കം സ്വകാര്യവൽക്കരിക്കുകയും, രാജ്യത്തെ യുവജനതയുടെ തൊഴിൽ സ്വപ്നങ്ങളെ ഇല്ലാതാക്കിയും അവതരിപ്പിച്ച കോർപ്പറേറ്റ് ബജറ്റിനെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്ന് അദ്ദേഹം പറഞ്ഞു. ഒല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മണ്ഡലം സെക്രട്ടറി അഖിൽ പി.എസ്, പ്രസിഡന്റ് ജിനേഷ് പീച്ചി, ജില്ലാ കമ്മറ്റി അംഗം സനിൽ വാണിയംപാറ, അബി, ജെടു, മിഥുൻ, റഫീഖ്, ഫ്രഡി തുടങ്ങിയവർ പങ്കെടുത്തു
0 Comments