മഹാശിവരാത്രി: മുടിക്കോട് ശിവക്ഷേത്രത്തിൽ കൊടിയേറ്റം നടത്തി


പട്ടിക്കാട്. മഹാശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി മുടിക്കോട് ശിവക്ഷേത്രത്തിൽ കൊടിയേറ്റ് നടത്തി. ക്ഷേത്രം മേൽശാന്തി കെ.കെ രവിശങ്കർ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ വിശേഷാൽ പൂജയും കൊടിമര പൂജയും നടന്നു. തുടർന്ന്  ക്ഷേത്രം  പ്രസിഡൻറ് ഗോപിനാഥൻ താറ്റാട്ട് കൊടിയേറ്റ് നടത്തി. കിഴക്കേടത്ത് മാധവൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. രാവിലെ 8.30 മുതൽ 9.30 വരെയാണ് ചടങ്ങുകൾ നടന്നത്. മാർച്ച് ഒന്നിനാണ് ശിവരാത്രി മഹോത്സവം. ക്ഷേത്ര ഭരണ സമിതി രക്ഷാധികാരി ടി.ജി ലീലാകൃഷ്ണൻ, വൈസ് പ്രസിഡൻറ് പി.വി രഘുനന്ദനൻ, സെക്രട്ടറി സി.ഡി രാജേഷ്, ജോയിൻ സെക്രട്ടറി സൂര്യകുമാർ എം.സി, ട്രഷറർ മിനി ഭാസ്‌കരൻ, ഓഡിറ്റർ നന്ദകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.



Post a Comment

0 Comments