ബിന്ദു കാട്ടുങ്ങൽ ചുമതലയേറ്റു


നടത്തറ. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ആയി ബിന്ദു കാട്ടുങ്ങൽ ചുമതലയേറ്റു.  മണ്ഡലം പ്രസിഡണ്ട് ആയി പ്രവർത്തിച്ചു വന്നിരുന്ന ജേക്കബ് പോളിൽ നിന്നുമാണ് ചുമതല ഏറ്റെടുത്തത്. സ്ഥാനാരോഹണ ചടങ്ങ് മുൻ ഒല്ലൂർ എംഎൽഎ എംപി വിൻസെന്റ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ആദ്യത്തെ വനിതാ മണ്ഡലം പ്രസിഡന്റ് എന്ന നിലയ്ക്ക് സ്ത്രീകൾക്ക് കൂടുതൽ പ്രചോദനമേകുന്ന  പൊതുപ്രവർത്തനത്തിന് നേതൃത്വം നൽകാൻ ബിന്ദു കാട്ടുങ്ങലിന് കഴിയട്ടെ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ എംപി വിൻസെന്റ് പറഞ്ഞു. ഡിസിസി ഭാരവാഹികളായ ടി.എം രാജീവ്, എം.എൽ ബേബി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സി അഭിലാഷ്, ഡിസിസി മെമ്പർ കെ.എൻ വിജയകുമാർ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ജിന്നി ജോയ് തുടങ്ങിയവർ സംസാരിച്ചു.



Post a Comment

0 Comments