കനാലുകളിലൂടെ വെള്ളം തുറന്നു വിടാൻ നടപടി സ്വീകരിക്കണം: മന്ത്രി കെ.രാജന് കെ.പി എൽദോസ് നിവേദനം നൽകി.


പട്ടിക്കാട്. കാർഷിക ആവശ്യത്തിനായി പീച്ചി ഡാമിൽ നിന്ന് ഇടതുകര വലതുകര കനാലുകളിൽ കൂടി വെള്ളം തുറന്നു വിടാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.പി  എൽദോസ് റവന്യൂ മന്ത്രി അഡ്വ കെ.രാജന് നിവേദനം നൽകി. മലയോര മേഖലകൾ കടുത്ത ജലക്ഷാമവും വരൾച്ചയും നേരിടുകയാണ്. കനാലുകളിലൂടെ വെള്ളം തുറന്നു വിടുമ്പോഴാണ് കുളങ്ങളും കിണറുകളും റീച്ചാർജ് ചെയ്യപ്പെടുന്നത്. ഈ ജല ലഭ്യതയാണ് കർഷകരുടെ ഏക ആശ്രയം. കൊവിഡും കാലാവസ്ഥ വ്യതിയാനവും സാമ്പത്തിക പ്രതിസന്ധിയും മൂലം കർഷകർ കടുത്ത പ്രതിസന്ധിയിലൂടെയാണ് മുന്നോട്ടു നീങ്ങുന്നത്. പല കർഷകരും ജപ്തി നടപടികൾ നേരിട്ടു കൊണ്ടിരിക്കുകയുമാണ്. ഈ ദുരന്തങ്ങൾക്കിടയിലും പ്രതീക്ഷ കൈവിടാതെ കൃഷി ചെയ്യുന്നവരെ അവഗണിക്കരുത്. അതുകൊണ്ട് മാർച്ച് മാസത്തിൽ നടക്കുന്ന വിവിധ നിർമാണ പ്രവർത്തികളുടെ പേരിൽ കനാലിൽ കൂടി വെള്ളം തുറന്ന് വിടാതിരിക്കരുത്. മനുഷ്യ നിർമിത വരൾച്ചയിലേക്ക് തൃശൂർ ജില്ലയിലെ  കർഷകനെ തള്ളിയിടാതിരിക്കാൻ മന്ത്രി  അടിയന്തിരമായി ഇടപെടണമെന്നും  ഇടതുകര കനാൽ നികത്തി കൊണ്ട് കേരള വനഗവേക്ഷണ കേന്ദ്രം നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ എത്രയും പെട്ടന്ന് നിർത്തിവെപ്പിച്ച് കർഷകർക്ക് വെള്ളം നൽകാൻ നടപടി എടുക്കാനും നിവേദനത്തിൽ ആവശ്യപ്പെട്ടു.




Post a Comment

0 Comments