ശ്രീനാരായണ പ്രസ്ഥാനങ്ങൾ ശക്തിപ്പെടണം: എസ്എൻ കോളേജ് ട്രസ്റ്റ്


വഴുക്കുംപാറ. വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്നുദ്‌ഘോഷിച്ച ശ്രീനാരായണ ഗുരു വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമാണ് നൽകിയതെന്ന്  എസ്എൻ കോളേജ് ട്രസ്റ്റ് പ്രസിഡണ്ട് ശശി പോട്ടയിൽ പറഞ്ഞു. വഴുക്കുംപാറ ശ്രീനാരായണ ഗുരു കോളേജിൽ ചേർന്ന എസ്എൻ കോളേജ് ട്രസ്റ്റിന്റെയും എസ്എൻഡിപി യോഗം പീച്ചി യൂണിയന്റെയും  സംയുക്ത യോഗത്തിൽ  അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു  അദ്ദേഹം. എസ്എൻ കോളേജ് പ്രിൻസിപ്പൽ ഡോ.എ സുരേന്ദ്രൻ, മാനേജർ സി രാധാകൃഷ്ണൻ, പിആർഒ കെ.വി പ്രസാദ്, ട്രസ്റ്റ് എക്‌സിക്യൂട്ടീവ് മെമ്പർ എം.കെ രാജൻ, ട്രസ്റ്റികളായ പി.കെ സന്തോഷ്, വി.എം മോഹനൻ, എസ്എൻഡിപി ശാഖാ ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു.  എസ്എൻഡിപി പീച്ചി മേഖല യൂണിയനിലെ വിവിധ യൂണിറ്റ് ഭാരവാഹികൾ, ട്രസ്റ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments