പട്ടിക്കാട്. പീച്ചി ജനമൈത്രി പോലീസും പീച്ചി വൈസ്‌മെൻ ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് പീച്ചി പോലീസ് സ്റ്റേഷൻ അങ്കണത്തിൽ നടത്തി. സ്‌റ്റേഷൻ ഹൗസ് ഓഫീസർ എസ്. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. രക്തദാനം എന്ന മഹാദാനത്തിലൂടെ ആരോഗ്യമേഖലക്ക് വലിയ ഒരു സംഭാവനയാണ് ജനമൈത്രി പോലീസും വൈസ്‌മെൻ ക്ലബ്ബും ചേർന്ന് നൽകിയതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എസ് ഷുക്കൂർ പറഞ്ഞു. വൈസ്‌മെൻ ക്ലബ്ബ് തൃശ്ശൂർ ഡിസ്ട്രിക്ട് ഗവർണർ അനിതാ ബെന്നി മുഖ്യപ്രഭാഷണം നടത്തി. ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ സനിൽകുമാർ, ഫ്രിൻസൻ, പീച്ചി വൈസ്‌മെൻ പ്രസിഡണ്ട് ജോബി പറപ്പുള്ളി, വിനോദ്, എ അരവിന്ദാക്ഷൻ, റോയ് കാക്കശ്ശേരി, മനോജ് എന്നിവർ നേതൃത്വം നൽകി
0 Comments