ബാബുവിന്റെ രക്ഷാദൗത്യത്തിൽ പങ്കാളിയായി ചാത്തംകുളം സ്വദേശി മുഹാജിറും


പട്ടിക്കാട്. മലമ്പുഴയിലെ മലയിടുക്കിൽ അകപ്പെട്ട ബാബുവിനെ രക്ഷിച്ച രക്ഷാദൗത്യ സംഘത്തിൽ പട്ടിക്കാട് ചാത്തംകുളം സ്വദേശി മുഹാജിറും. അമ്പലത്ത് വീട്ടിൽ മൊയ്തീന്റെയും റുക്കിയാ ബീവിയുടെയും മകനാണ്. എഴുവർഷം മുൻപ് സൈന്യത്തിൽ ചേർന്ന മുഹാജിർ ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിൽ ആയിരുന്നു. ഏതാനും മാസം മുൻപാണ് വിയ്യൂരിലെ എൻഡിആർഎഫ് ക്യാമ്പിൽ പ്രവേശിച്ചത്. എൻഡിആർഎഫ് സംഘത്തിലെ അംഗമായി ചൊവ്വാഴ്ച രാത്രിയിലായിരുന്നു മുഹാജിർ മലമ്പുഴയിൽ എത്തിയത്.  ഭാര്യ: ഹസീന, മകൾ 5 വയസുള്ള മെഹ്‌റിൻ ഫാത്തിമ.  സഹോദരങ്ങളായ മൻവർ, മൻസൂർ എന്നിവരും കുടുംബമായി ചാത്തംകുളത്താണ് താമസം



Post a Comment

0 Comments