യുക്രൈനിൽ യുദ്ധം ആരംഭിച്ച് റഷ്യ; അപകടകരമായ സാഹചര്യമെന്ന് ഇന്ത്യ


മോസ്‌കോ. പ്രതിരോധത്തിന് നിൽക്കരുതെന്ന മുന്നറിയിപ്പോടെ യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ. സൈനിക നടപടിക്ക് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉത്തരവിട്ടു. രക്തച്ചൊരിച്ചിൽ ഉണ്ടായാൽ ഉത്തരവാദത്തം യുക്രൈനും സഖ്യത്തിനുമെന്നും റഷ്യ. തലസ്ഥാനമായ കീവിലും കാർക്കിവിലും വ്യോമാക്രമണം തുടങ്ങിയെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ടാങ്കുകളും വലിയ ആയുധങ്ങളും വഹിക്കുന്നതിനു ഉപയോഗിക്കുന്ന സൈനികവാഹനങ്ങൾ ഉൾപ്പടെ യുക്രൈന്‌ 40 കിലോമീറ്റർ ചുറ്റളവിൽ അണിനരന്നിട്ടുണ്ട്. രണ്ടര ലക്ഷത്തോളം റഷ്യൻ സൈനികരാണ് യുക്രൈനെ വളഞ്ഞിട്ടുള്ളത്.

അതേസമയം നിലവിലെ സാഹചര്യങ്ങൾ അപകടകരമെന്ന് ഇന്ത്യ പ്രതികരിച്ചു. നയതന്ത്ര തലത്തിൽ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു. റഷ്യയുടെ അധിനിവേശത്തെ ശക്തമായ ഭാഷയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അപലപിച്ചു. ഒരിക്കലും ന്യായീകരിക്കാൻ സാധിക്കാത്തതാണ് റഷ്യയുടെ ആക്രമണമെന്ന് അദ്ദേഹം പറഞ്ഞു.  


Post a Comment

0 Comments