വഴുക്കുംപാറ. കുതിരാൻ രണ്ടാം തുരങ്കത്തിനകത്ത് തടികയറ്റിയ ലോറി ഡീസൽ തീർന്നതിനെ തുടർന്ന് നിശ്ചലമായി. പാലക്കാടു ഭാഗത്തേയ്ക്കുള്ള തുരങ്കത്തിലാണ് ലോറി നിന്നു പോയത്. തുരങ്കത്തിനകത്ത് ലോറി കിടക്കുന്നത് ക്യാമറയിലൂടെ കൺട്രോൾ റൂമിൽ കണ്ടതിനേ തുടർന്ന് ലോറി അവിടെ നിന്ന് നീക്കാൻ ക്രെയിൻ എത്തിയെങ്കിലും ലോറിയുടെ ഡ്രൈവർ അവിടെ ഉണ്ടായിരുന്നില്ല. ലോറി തുരങ്കത്തിൽ നിർത്തിയിട്ട് ഡീസൽ വാങ്ങാൻ പോയതാണെന്ന് കരുതുന്നു.
0 Comments