മഞ്ഞക്കുന്ന് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് 1 കോടി 90 ലക്ഷം രൂപയുടെ ഭരണാനുമതി


പട്ടിക്കാട്. പാണഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മഞ്ഞക്കുന്ന് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് 1 കോടി 90 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി റവന്യു വകുപ്പ് മന്ത്രി കെ.രാജൻ അറിയിച്ചു. മണലിപുഴയിൽ നിന്ന് 60 എച്ച്പി യുടെ സബ്‌മെഴ്‌സിബിൾ സെൻട്രിഫ്യൂഗൽ മോട്ടോർ ഉപയോഗിച്ച് മഞ്ഞക്കുന്നിൽ സ്ഥാപിക്കുന്ന 1.5 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിലേക്ക് വെള്ളം എത്തിക്കും. അവിടെ നിന്ന് 5 കിലോമീറ്റർ നീളത്തിൽ 3 ദിശകളിൽ വിതരണ പൈപ്പ് ലൈനുകൾ സ്ഥാപിച്ച് കൃഷി സ്ഥലങ്ങളിലേക്ക് വെള്ളം എത്തിക്കാനാണ്  മഞ്ഞക്കുന്ന്  ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. 132 ഹെക്ടർ സ്ഥലത്ത് ഇത് മൂലം  ജലസേചന സൗകര്യം സാധ്യമാകും. നൂറോളം കുടുംബങ്ങൾക്ക് കിണർ റീ ചാർജിംഗിലൂടെ കുടിവെള്ള ലഭ്യത ഉറപ്പ് വരുത്താനും കഴിയും. മൈനർ ഇറിഗേഷൻ വകുപ്പിനാണ് പദ്ധതിയുടെ നിർവ്വഹണ ചുമതല. സാങ്കേതികാനുമതി ലഭ്യമാക്കി ടെണ്ടർ നടപടികൾ അടിയന്തിരമായി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.



Post a Comment

0 Comments