തൃശൂർ. ജനറൽ ആശുപത്രി ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടർമാർ, നഴ്‌സുമാർ, ക്ലീനിങ്ങ് സ്റ്റാഫ് എന്നീ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. ഡോക്ടർ വിഭാഗത്തിൽ മൂന്ന് ഒഴിവുകളാണുള്ളത്. കേരള മെഡിക്കൽ കൗൺസിലിന്റെ രജിസ്‌ട്രേഷനോട് കൂടിയ എംബിബിഎസും 40 വയസ്സിൽ താഴെയുള്ളവർക്കാണ് യോഗ്യത. താത്പര്യമുള്ളവർ ഏപ്രിൽ നാലിന് രാവിലെ 10.30ന് തൃശൂർ ജനറൽ ആശുപത്രിയിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. നഴ്‌സിങ്ങ് ഓഫീസർ വിഭാഗത്തിൽ എട്ട് ഒഴിവുകളാണുള്ളത്. യോഗ്യത: ജനറൽ നഴ്‌സിങ്ങ്, കാത്ത് ലാബ്, സിസിയു വിഭാഗങ്ങളിൽ പ്രവർത്തി പരിചയയമുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ ഏപ്രിൽ അഞ്ചിന് രാവിലെ 10.30ന് തൃശൂർ ജനറൽ ആശുപത്രിയിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ക്ലീനിങ്ങ് സ്റ്റാഫ് വിഭാഗത്തിൽ മൂന്ന് ഒഴിവുകളാണുള്ളത്. ഏഴാം തരം പാസ്സായ 40 വയസ്സിൽ താഴെയുള്ളവർക്കാണ് യോഗ്യത. താത്പര്യമുള്ളവർ ഏപ്രിൽ ആറിന് രാവിലെ 10.30ന് തൃശൂർ ജനറൽ ആശുപത്രിയിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04872427778


0 Comments