പട്ടിക്കാട്. ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ പൂരമഹോത്സവം ഏപ്രിൽ ഒന്നിന് വെള്ളിയാഴ്ച ആഘോഷിക്കുന്നു. പുലർച്ചെ നാലുമണിക്കുള്ള പള്ളിയുണർത്തലോടെ ഉത്സവദിന ചടങ്ങുകൾക്ക് തുടക്കമാകും. രാവിലെ 8.30 മുതൽ 11.30 വരെയാണ് ശീവേലി. പല്ലശ്ശന രതീഷിന്റെ പ്രമാണത്തിൽ അരങ്ങേറുന്ന പഞ്ചാരിമേളം ശീവേലിക്ക് അകമ്പടിയേകും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് നടക്കുന്ന പൂരം എഴുന്നള്ളിപ്പിന് പരയ്ക്കാട് ബ്രദേഴ്‌സ് ആൻഡ് പാർട്ടിയുടെ പഞ്ചവാദ്യം ഉണ്ടാകും. വൈകീട്ട് 6.45 ന് വിശേഷാൽ ദീപാരാധന, തുടർന്ന് പൂമൂടൽ, നിറമാല, ചുറ്റുവിളക്ക് എന്നിവയും തിരുവില്വാമല ഹരിയുടെ സോപാനസംഗീതവും ഉണ്ടാകും. രാത്രി 7.30 മുതൽ കിള്ളിക്കുറിശ്ശിമംഗലം അജിത്തിന്റെ പ്രമാണത്തിൽ തായമ്പക. രാത്രി 12.30ന് ആണ് പൂരം എഴുന്നെള്ളിപ്പ്. തുടർന്ന് മേളത്തോടെ ഉത്സവ ആഘോഷങ്ങൾക്ക് സമാപനമാകും. പട്ടിക്കാട് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം ഉപദേശക സമിതി പ്രസിഡണ്ട് ഗോപകുമാർ നമ്പ്യാട്ടിൽ, സെക്രട്ടറി വിനോദ് കാഞ്ഞിയിൽ, ട്രഷറർ ജയചന്ദ്രൻ വിളക്കത്ര എന്നിവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകും.


0 Comments