പട്ടിക്കാട്. വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടിക്കാട് യൂണിറ്റിന് കീഴിലുള്ള കടകൾ തുറന്ന് പ്രവർത്തിച്ചു തുടങ്ങി. ഇതിനു വേണ്ട പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഇന്ന് രാവിലെ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്ത്വത്തിൽ പീച്ചി പോലീസ് സ്‌റ്റേഷനിൽ അപേക്ഷ നൽകി. രാവിലെ ഒൻപത് മണിയോടെ എല്ലാ മെമ്പർമാരും പട്ടിക്കാട് സെന്ററിൽ ഒത്തു കൂടുകയും തുടർ നടപടികളിലേക്ക് കടക്കുകയുമായിരുന്നു. ദേശീയ തൊഴിലാളി പണിമുടക്കിനോട് തങ്ങൾ എതിരല്ലെന്നും കടകൾ അടച്ചിട്ടുള്ള സമരത്തിനോടാണ് തങ്ങൾക്ക് എതിർപ്പ് ഉള്ളതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് അബി എം.കെ പറഞ്ഞു. ഏത് പ്രതിസന്ധികളിലും വ്യാപാരി വ്യവസായി അംഗങ്ങൾ ഒറ്റക്കെട്ടായി നിന്നു കൊണ്ട് പ്രവർത്തിക്കുമെന്നും വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ ആഹ്വാനം ചെയ്യുന്നതായും വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടിക്കാട് യൂണിറ്റ് പ്രസിഡന്റ് ജോബി പറപ്പുള്ളി പറഞ്ഞു. യൂണിറ്റ് സെക്രട്ടറി തിമോത്തി പറപ്പുള്ളി, മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങൾ, വ്യാപാരികൾ തുടങ്ങിയവർ പങ്കെടുത്തു.


0 Comments