പട്ടിക്കാട്. ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ ആരംഭിച്ചു. പട്ടിക്കാട് ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ 172 കുട്ടികൾ ആണ് പരീക്ഷ എഴുതിയത്. ഇതിൽ 104 ആൺകുട്ടികളും 68 പെൺകുട്ടികളുമാണ് ഉള്ളത്. പീച്ചി ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ 74 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 34 ആൺകുട്ടികളും 40 പെൺകുട്ടികളുമാണ് ഉള്ളത്. രാവിലെ 9.45 മുതൽ 11.30 വരെ ആയിരുന്നു പരീക്ഷ സമയം. മലയാളം ഉൾപ്പെടുന്ന ഒന്നാം ഭാഷയുടെ ഒന്നാം ഭാഗമായിരുന്നു ഇന്നത്തെ പരീക്ഷ. അടുത്ത പരീക്ഷ ഇംഗ്ലീഷ് ഏപ്രിൽ ആറിന് നടക്കും. ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, ഗണിതശാസ്ത്രം എന്നീ പരീക്ഷകൾ 9.45 മുതൽ 12.30 വരെയാണ് നടക്കുക.


0 Comments