ലോകാരോഗ്യ ദിനാചരണം ഉപന്യാസ മത്സരം ഏപ്രിൽ 7ന്


ലോക ആരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് ഏപ്രിൽ 7ന് ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി ഉപന്യാസമത്സരം സംഘടിപ്പിക്കുന്നു. നമ്മുടെ ലോകം നമ്മുടെ ആരോഗ്യം എന്നതാണ് വിഷയം. പങ്കെടുക്കുന്നവർ 200 വാക്കിൽ കവിയാത്ത മലയാളത്തിൽ എഴുതിയ ഉപന്യാസമാണ് തയ്യാറാക്കേണ്ടത്. എ ഫോർ പേപ്പറിൽ എഴുതി തയ്യാറാക്കിയ ഉപന്യാസം പിഡിഎഫ് ഫോർമാറ്റിൽ ആക്കി iecthrissur@gmail.com എന്ന ഇ മെയിലിലേക്ക് ഏപ്രിൽ 5 ന് മുൻപായി അയക്കണം. ഉള്ളടക്കം, വിഷയാവതരണം, സമകാലീനപ്രസക്തി എന്നിവ വിലയിരുത്തലിൽ പ്രാധാന്യമർഹിക്കുന്നതാണ്. മത്സരാർത്ഥികൾ പേര്, ഫോൺ നമ്പർ, പഠിക്കുന്ന കലാലയത്തിന്റെ പേര്, പഠിക്കുന്ന കോഴ്‌സിന്റെ പേര് എന്നിവ വ്യക്തമായി ഇമെയിലിൽ രേഖപ്പെടുത്തിയിക്കണം. അല്ലാത്തവ പരിഗണിക്കുന്നതല്ല. മത്സരത്തിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനം ലഭിക്കുന്നവർക്ക് സർട്ടിഫിക്കറ്റും ഉപഹാരവും നൽകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 9946211528, 8078181002


Post a Comment

0 Comments