സർക്കാരിന്റെ ഒന്നാം വാർഷികം; ഏപ്രിൽ 18 മുതൽ 24 വരെ മെഗാ എക്‌സിബിഷൻ തൃശൂരിൽ


തൃശൂർ. സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി തൃശൂർ തേക്കിൻ കാട് മൈതാനിയിൽ ഏപ്രിൽ 18 മുതൽ 24 വരെ ഒരാഴ്ച നീണ്ടു നിൽക്കുന്ന മെഗാ എക്‌സിബിഷനും വിപണന മേളയും സംഘടിപ്പിക്കും. ആധാർ ഉൾപ്പെടെയുള്ള അക്ഷയ സേവനങ്ങൾ, ജനന മരണ വിവാഹ സർട്ടിഫിക്കറ്റുകൾ, മണ്ണ് ജല പരിശോധനകൾ, ജീവിത ശൈലീ രോഗനിർണയം, കുഞ്ഞുങ്ങളിലെ ഭിന്നശേഷി നിർണയ പരിശോധന, വിദ്യാർഥികൾക്കുള്ള കരിയർ ഗൈഡൻസ്, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ, പാൽ ഗുണനിലവാര പരിശോധന, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള കൗൺസലിംഗ് തുടങ്ങിയ വിവിധ സേവനങ്ങൾ യൂട്ടിലിറ്റി സ്റ്റാളുകളിൽ നിന്ന് സൗജന്യമായി ലഭിക്കും.



Post a Comment

0 Comments