പട്ടിക്കാട്. ദിവസങ്ങളായി അടഞ്ഞു കിടന്നിരുന്ന പീച്ചിറോഡ് ജങ്ഷനിലെ അടിപ്പാത ഗതാഗതത്തിനായി വീണ്ടും തുറന്നു നൽകി. അടിപ്പാതയ്ക്ക് മുകളിലെ ഗർഡറുകളുടെ ലോഡ് ടെസ്റ്റിങ് നടത്തുന്നതിനും മറ്റ് അറ്റകുറ്റ പണികൾക്കുമായി അടിപ്പാത അടച്ചിരുന്നു. പീച്ചി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ബാറിന് മുൻവശത്ത് കൂടി തിരികെ വന്നാണ് പട്ടിക്കാട് സെന്ററിലേക്ക് എത്തിയിരുന്നത്. ഇതോടെ സ്വകാര്യ ബസുകൾ പലതും സെന്ററിൽ വരാതായി. പട്ടിക്കാടുള്ള നിരവധി വ്യാപാര സ്ഥാപനങ്ങളിൽ പോകേണ്ടവർ, സ്‌കൂൾ വിദ്യാർത്ഥികൾ, പഞ്ചായത്ത് വില്ലേജ് ഓഫീസുകളിൽ പോകേണ്ടവർ തുടങ്ങി നിരവധി ആളുകളാണ് ഇതുമൂലം ദുരിതം അനുഭവിക്കേണ്ടി വന്നത്. ഇതോടൊപ്പം മേൽപ്പാതയുടെ ടാറിങ്ങ് നടത്തുന്നതിനായി ബാറിന് മുൻവശത്തുള്ള ഭാഗവും നിർമ്മാണ കമ്പനിയുടെ വാഹനങ്ങൾ കൊണ്ടിട്ട് അടച്ചത് നാട്ടുകാരുടെ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. യാത്രക്കാരുടെ സുരക്ഷയോ സൗകര്യമോ നോക്കാതെയാണ് നിർമ്മാണ കമ്പനി പണികൾ നടത്തുന്നതെന്ന പരാതി നാട്ടുകാർക്കുണ്ട്.


0 Comments