പട്ടിക്കാട്. സംസ്ഥാന സർക്കാർ സാംസ്‌കാരിക വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന വജ്ര ജൂബിലി ഫിലോഷിപ്പിന്റെ ഭാഗമായി സൗജന്യമായി മോഹിനിയാട്ടം, പെയിന്റിംഗ് എന്നിവ പഠിപ്പിക്കുന്നുണ്ട്. ഇതിന്റെ അപേക്ഷ ഫോമുകൾ അംഗൻവാടിയിലും, സിഡിഎസ്, എഡിഎസ് അംഗങ്ങളുടെ കൈവശവും ലഭ്യമാണ്. താൽപര്യമുള്ളവർ തിങ്കളാഴ്ചക്ക് (മാർച്ച് 21) മുൻപായി അപേക്ഷ ഫോമുകൾ പൂരിപ്പിച്ച് പഞ്ചായത്തിൽ എത്തിക്കണം. കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാം
0 Comments