ചുവന്നമണ്ണ് പൂവൻഞ്ചിറ റോഡിലൂടെ ഭാരവാഹനങ്ങൾ പോകുന്നത് നിരോധിച്ചു


പട്ടിക്കാട്. ചുവന്നമണ്ണ് പൂവൻഞ്ചിറ റോഡിലൂടെ 10 ടണ്ണിൽ കൂടുതൽ ഭാരമുള്ള വാഹനങ്ങൾ പോകുന്നത് നിരോധിച്ചു. പാണഞ്ചേരി പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിലക്കേർപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് ചുവന്നമണ്ണിൽ പാണഞ്ചേരി പഞ്ചായത്ത് ബോർഡ് സ്ഥാപിച്ചു. പൂവൻഞ്ചിറ നിവാസികളുടെ പരാതിയിലാണ് ചുവന്നമണ്ണ് പൂവൻചിറ പ്രാദേശിക റോഡിലൂടെ അമിതമായി ലോഡ് കയറ്റി വരുന്ന വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ആറു മീറ്റർ വീതിയിലുള്ള റോഡിലൂടെ പരമാവധി 10 ടൺ ഭാരമുള്ള വാഹനങ്ങളേ കടന്നു പോകാവൂ എന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്തിന്റെ തീരുമാനം. റോഡിന്റെ തകർച്ചയും രൂക്ഷമായ പൊടിശല്യവും ചൂണ്ടിക്കാണിച്ചാണ് നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയത്.



Post a Comment

0 Comments