വഴുക്കുംപാറ. എസ്എൻജി കോളേജിൽ മാസ്മരം 2K22 കോളേജ് ഡേ ആഘോഷിച്ചു. പ്രശസ്ത മിമിക്രി ആർട്ടിസ്റ്റ് കലാഭവൻ സതീഷ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിന്റെ വിവിധ കലാപ്രകടനങ്ങളും ഉണ്ടായിരുന്നു. പ്രിൻസിപ്പാൾ ഡോ. എ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് സർവ്വകലാശാലാ സ്‌പോർട്ട്‌സ് മീറ്റിൽ കരാട്ടെയിൽ ബ്രോൺസ് മെഡൽ നേടിയ ഗോപിക എം.ജി, ബോക്‌സിങ്ങിൽ ബ്രോൺസ് മെഡൽ നേടിയ അനു നന്ദൻ വി.എ. എന്നിവരെ ചടങ്ങിൽ മെമെന്റോ നൽകി ആദരിച്ചു. ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച എല്ലാ കോഴ്‌സിലെ വിദ്യാർത്ഥികളെയും ആദരിച്ചു. പുരസ്‌കാരങ്ങൾ കലാഭവൻ സതീഷ് വിതരണം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ശശി പോട്ടയിൽ, ട്രഷറർ അനിൽകുമാർ കെ.പി., കോളേജ് പി.ആർ. ഓ. പ്രസാദ് കെ.വി., എസ്എൻഡിപി പീച്ചി യൂണിയൻ സെക്രട്ടറിയും ട്രസ്റ്റിയുമായ പി.കെ. സന്തോഷ്, വൈസ് പ്രിൻസിപ്പാൾ നീതു കെ.ആർ., അധ്യാപിക ജിത കെ.വി. തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും, ആമ്പല്ലൂർ സിംഫണിയുടെ ബാന്റ് മ്യൂസിക്കൽ ഷോയും ഉണ്ടായിരുന്നു.


0 Comments