പരീക്ഷാചൂടിന് ആശ്വാസമായി എസ്എഫ്‌ഐ 'തണ്ണീർ പന്തൽ'


പീച്ചി. കടുത്ത വേനൽ ചൂടിൽ പരീക്ഷയെഴുതാൻ എത്തിയ വിദ്യാർത്ഥികൾക്ക് ആശ്വാസമായി എസ്എഫ്‌ഐ തണ്ണീർ പന്തൽ. പരിപാടിയുടെ മണ്ണുത്തി ഏരിയാ തല ഉദ്ഘാടനം ജില്ലാ കമ്മിറ്റി അംഗം അലൻ ഫ്രാൻസിസ് നിർവ്വഹിച്ചു. പീച്ചി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പീച്ചി ഗവ. ഹയർ സെക്കന്ററി സ്‌കൂൾ കവാടത്തിൽ ഒരുക്കിയ തണ്ണീർ പന്തലിൽ വെച്ചായിരുന്നു ഉദ്ഘാടനം. എസ്എസ്എൽസി പ്ലസ്ടു പരീക്ഷ എഴുതുന്ന ഇരുന്നൂറോളം വിദ്യാർത്ഥികൾക്ക് തണ്ണിമത്തൻ ജ്യൂസ് വിതരണം ചെയ്തതായി സംഘാടകർ അറിയിച്ചു. എസ്എഫ്‌ഐ പീച്ചി ലോക്കൽ സെക്രട്ടറി അഭിജിത്ത്, ലോക്കൽ കമ്മിറ്റി പ്രസിഡന്റ് ആൽബിൻ ബാബു, ഡിവൈഎഫ്‌ഐ പീച്ചി മേഖല വൈസ് പ്രസിഡന്റ് മഹാദേവ് ടി എസ്, ഡിവൈഎഫ്‌ഐ പീച്ചി യൂണിറ്റ് സെക്രട്ടറി രാഹുൽ എ.എം എന്നിവർ നേതൃത്വം നൽകി.



Post a Comment

0 Comments