കുതിരാൻ. പടിഞ്ഞാറെ തുരങ്കമുഖത്തെ പാറപൊട്ടിക്കൽ പൂർത്തിയായി. പാറകൾ പൊട്ടിച്ചു നീക്കിയഭാഗം നിരപ്പാക്കുന്ന പണികൾ ആണ് ഇപ്പോൾ നടക്കുന്നത്. ജനുവരി 7ന് ആരംഭിച്ച പാറപൊട്ടിക്കൽ മൂന്ന് മാസം കൊണ്ടാണ് പൂർത്തിയായത്. സുരക്ഷയുടെ ഭാഗമായി സ്‌ഫോടനം നടക്കുന്ന സമയത്ത് വഴുക്കുംപാറ മുതൽ തുരങ്കത്തിന്റെ കിഴക്ക് ഭാഗം വരെ ഗതാഗത നിയന്ത്രണങ്ങൾ നടപ്പാക്കിയിരുന്നു. പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി അലാറം മുഴങ്ങുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയായിരുന്നു സ്‌ഫോടനം നടത്തിയിരുന്നത്. പ്രാരംഭത്തിൽ ദിവസം രണ്ട് സ്‌ഫോടനങ്ങൾ മാത്രം നടത്താൻ ആയിരുന്നു അനുമതി നൽകിയിരുന്നത്. പിന്നീട് എണ്ണം വർധിപ്പിക്കുകയായിരുന്നു. പാറപൊട്ടിക്കൽ പൂർത്തിയായതോടെ പ്രധാന പാതയുടെ പണികൾ വേഗതയിൽ പൂർത്തീകരിക്കാൻ കഴിയുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. നിലവിൽ വഴുക്കുംപാറയിൽ നിന്നുള്ള 9 മീറ്റർ ഉയരത്തിൽ പോകുന്ന പ്രധാന റോഡിന്റെ പണികൾ പുരോഗമിക്കുന്നുണ്ട്. റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് സംരക്ഷണ ഭിത്തിയുടെ നിർമ്മാണവും നടക്കുന്നുണ്ട്. പാതയിൽ മണ്ണിട്ട് നികത്തുന്ന പണികൾ പുരോഗമിക്കുന്നു.

.jpeg)
0 Comments