ജില്ലയിൽ താപനില 38 ഡിഗ്രിക്ക് മുകളിൽ; ഇനിയും കൂടാൻ സാധ്യതയെന്ന് മുന്നറിയിപ്പ്


തൃശൂർ. ജില്ലയിൽ താപനില കഴിഞ്ഞ മൂന്ന് ദിവസമായി 38 ഡിഗ്രി സെൽഷ്യസിന് മുകളിലായി. ഇന്നലെ 38.6 ആയിരുന്നു താപനില. ഇന്നും കൊടും ചൂടിനും ഉഷ്ണ തരംഗത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതേ നിലയിൽ തുടർന്നാൽ 40 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് സൂചന. ഉയർന്ന ചൂട് ദിവസങ്ങളോളം തുടരുന്നത് മഴയ്ക്കുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നത്. മാർച്ചിൽ തൃശൂരിലെ ശരാശരി ചൂട് 35.1 ഡിഗ്രി സെൽഷ്യസ് ആണ്. ചില വർഷങ്ങളായി ഇത് 40 ഡിഗ്രി സെൽഷ്യസിന് അടുത്തേക്ക് ഉയരുന്നതാണ് കാണുന്നത്. നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Post a Comment

0 Comments