ഫ്രണ്ട്‌സ് സംഘത്തിന്റെ വാർഷിക പൊതു യോഗം നടത്തി


കണ്ണാറ. ഗ്രാമീണ തൊഴിലാളി സംഘത്തിന് കീഴിൽ കണ്ണാറയിലെ വിധവകളായ അമ്മമാർ അംഗങ്ങളായ ഫ്രണ്ട്‌സ് സംഘത്തിന്റെ വാർഷിക പൊതുയോഗം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം രമ്യ രാജേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമീണ തൊഴിലാളി സംഘം തൃശൂർ  ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അംഗങ്ങൾക്ക്  ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യ്തു. രാഷ്ട്രീയവും, മതവും  നോക്കാതെ  ഒരു കുടുംബം, ഒരു മെമ്പർഷിപ്പ് എന്ന നിലയിൽ ഒരു പ്രദേശത്തെ മുഴുവൻ അർഹരായ കുടുംബങ്ങളെയും സംഘടനയിൽ  ഉൾപെടുത്തി എല്ലാവർക്കും സഹായം എത്തിക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന്  ഗ്രാമീണ തൊഴിലാളി സംഘം ജില്ലാ പ്രസിഡണ്ട് ജിനേഷ് ചെമ്പൂത്ര പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി കെ.വി ലളിത, മേരി പോൾസൺ, സിസിലി എന്നിവർ സംസാരിച്ചു.


Post a Comment

0 Comments