പീച്ചി. തെക്കേക്കുളം ശാന്തിനഗർ ജണ്ടമുക്ക് റോഡ് യാഥാർഥ്യമായി. പ്രദേശത്തെ റോഡ് ടാറിങ് പൂർത്തിയായി സഞ്ചാരയോഗ്യമായതിന്റെ സന്തോഷത്തിലാണ് തെക്കെക്കുളം നിവാസികൾ. 45 വർഷത്തോളമായി പീച്ചി പതിമൂന്നാം വാർഡിലെ ശാന്തിനഗർ ജെണ്ടമുക്ക് റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട്. കാട് കയറിയ ഈ റോഡിലൂടെ സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ വളരെ ബുദ്ധിമുട്ടിയാണ് നടന്നു പോയിരുന്നത്. കാട്ടാനയുടെയും ഇഴജന്തുക്കളുടെയും ശല്യം പ്രദേശത്ത്
രൂക്ഷമാണ്. 15 വർഷങ്ങൾക്ക് മുൻപ് ലീലാമ്മ തോമസ് വാർഡ് മെമ്പർ ആയിരുന്ന സമയത്ത് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചിരുന്നു. റോഡ് പഞ്ചായത്തിന് വിട്ടുകൊടുത്തിരുന്നു എങ്കിലും പിന്നീട് റോഡിന്റെ പണികൾ ഒന്നും തന്നെ നടന്നില്ല. ഇതോടെയാണ് നിലവിലെ വാർഡ് മെമ്പറായ ബാബു തോമസിന്റെ നേതൃത്വത്തിൽ റോഡിന്റെ ടാറിങ് ഉൾപ്പെടെയുള്ള പണികൾ പൂർത്തീകരിക്കാൻ മുന്നിട്ടിറങ്ങിയത്. 210 മീറ്റർ നീളത്തിൽ 11 മീറ്റർ വീതിയിലാണ് റോഡ് നിർമ്മാണത്തിനായി പാറേതുണ്ടത്തിൽ കുടുംബാംഗങ്ങൾ സ്ഥലം വിട്ടുനൽകിത്. വഴി വിളക്കുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ എത്രയും വേഗം ഒരുക്കാനുള്ള ശ്രമത്തിലാണ് വാർഡ് മെമ്പർ. 6,70,000 രൂപ ചെലവഴിച്ചാണ് റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.
0 Comments