പീച്ചി. പാണഞ്ചേരി പഞ്ചായത്ത് പതിനഞ്ചാം വാർഡ് വിലങ്ങന്നൂരിലെ 100 ശതമാനം കെട്ടിട നികുതിയും അടച്ചതായി വാർഡ് മെമ്പർ ഷൈജു കുര്യൻ പറഞ്ഞു. റവന്യൂ റിക്കവറി നടപടികൾ ഒന്നും ഇല്ലാതെയാണ് മുഴുവൻ കെട്ടിടങ്ങളുടെയും നികുതി അടച്ച് ജനങ്ങൾ സഹകരിച്ചതെന്നും, പഞ്ചായത്ത് സ്റ്റാഫും വാർഡ് കോഡിനേറ്ററുമായ രാഗി സനിത് എഎസ്, ആശവർക്കർ തുടങ്ങിയവരുടെ സഹകരണം ഇക്കാര്യത്തിൽ ഉണ്ടായിരുന്നതായും മെമ്പർ പറഞ്ഞു.


0 Comments