പട്ടിക്കാട്. വ്യാപാരി വ്യവസായി സമിതി മുൻ ട്രഷറർ ബെന്നി വെട്ടിയാടന്റെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തോടുള്ള ആദര സൂചകമായി നാളെ രാവിലെ 9 മുതൽ 11 വരെ കടകൾ അടച്ചിടും. വ്യാപാരി വ്യവസായി സമിതി - ഏകോപന സമിതി എന്നീ സംഘടനകൾ സംയുക്തമായി പട്ടിക്കാട് യൂണിറ്റുകൾക്ക് കീഴിലുള്ള കടകൾ ആയിരിക്കും അടച്ചിടുക എന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു. ബെന്നിയുടെ സംസ്‌കാരം നാളെ (മാർച്ച് 18 വെള്ളി) രാവിലെ 9.30ന് പട്ടിക്കാട് സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് ഫൊറോന പള്ളി സെമിത്തേരിയിൽ നടത്തും.
0 Comments