സെറാഫ്‌സിന്റെ ധനസഹായവിതരണം മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു; വിതരണം ചെയ്തത് 9 ലക്ഷം രൂപയുടെ സഹായധനം


പട്ടിക്കാട്. സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റിയുടെ ധനസഹായ വിതരണം സംസ്ഥാന റവന്യൂ, ഭവന നിർമ്മാണ വകുപ്പുമന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. നിർധന യുവതികളുടെ വിവാഹം, കിടപ്പു രോഗികളുടെ ചികിത്സ, ഭവന നിർമ്മാണം എന്നീ പദ്ധതികളിലായി ഒമ്പതു ലക്ഷത്തി പതിമൂവായിരം രൂപയുടെ സഹായ ധനമാണ് നൽകിയത്. ആറ് യുവതികൾക്ക് ഒരു ലക്ഷം രൂപ വീതം വിവാഹ ധനസഹായം നൽകി. രാവിലെ 10 മണിക്ക് പട്ടിക്കാട് ലയൺസ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിന് സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് ഫാ. സി.എം രാജു അധ്യക്ഷത വഹിച്ചു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി അനിത, പ്രതിപക്ഷ നേതാവ് ബാബു തോമസ്, തൃശ്ശൂർ കോർപ്പറേഷൻ മുനിസിപ്പൽ കൗൺസിലർ ശ്യാമള വേണുഗോപാൽ, പുത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ജോസഫ് പടമാടൻ, പാണഞ്ചേരി പഞ്ചായത്ത് മെമ്പർ റെജീന ബാബു, പട്ടിക്കാട് ലയൺസ് ക്ലബ് പ്രസിഡണ്ട് ഫിലോമിന മാത്യു, സെറാഫ്‌സ് വൈസ് പ്രസിഡണ്ടും ജനറൽ കൺവീനറുമായ എബ്രഹാം നാഞ്ചിറ, ഡയറക്ടർ ബോർഡ് അംഗം അനിൽ സി.പി എന്നിവർ പ്രസംഗിച്ചു. സെറാഫ്‌സിന്റെ നേതൃത്വത്തിൽ വർഷം തോറും തിരഞ്ഞെടുക്കപ്പെട്ട നിർധന യുവതികളുടെ വിവാഹത്തിന് ധന സഹായം നൽകുന്നുണ്ട്. ഇത് കൂടാതെ ഗുരുതരമായ രോഗം ബാധിച്ച് തുടർ ചികിത്സ ആവശ്യമായ പാണഞ്ചേരി പഞ്ചായത്തിലെ അറുപതിലേറെ കുടുംബങ്ങൾക്ക് രണ്ടായിരം രൂപ മുതൽ മൂവായിരം രൂപ വരെ പ്രതിമാസം ചികിത്സാ സഹായവും നൽകുന്നുണ്ട്.



Post a Comment

0 Comments