മേൽപാതയിലെ ഗർഡറുകളുടെ ലോഡ് ടെസ്റ്റിങ് നടത്തി


പട്ടിക്കാട്.
 ഹൈവേ ജങ്ഷനിൽ നിർമാണം പൂർത്തീകരിച്ച അടിപ്പാതയ്ക്ക് മുകളിലെ ഗർഡറുകളുടെ ലോഡ് ടെസ്റ്റിങ് നടത്തി. മേൽപാതയിലെ കോൺക്രീറ്റ് പാലത്തിനു മുകളിൽ 8 ലോറികളിലായി 200 ടൺ ഭാരം കയറ്റിയാണ് പരിശോധന നടത്തിയത്. 27 മണിക്കൂർ സമയം പാലത്തിനു മുകളിൽ ഈ ലോറികൾ നിർത്തിയിട്ടു. ഗർഡറുകൾ സ്ഥാപിച്ചിട്ടുള്ള ബെയറിംഗുകൾക്ക് 8 മില്ലീമീറ്റർ വരെ സസ്‌പെൻഷൻ ഉണ്ടാകണം. ഭാരം നിൽക്കുമ്പോൾ 8 മില്ലീമീറ്റർ താഴുകയും ഭാരം നീക്കിയതിനു ശേഷം അത്രയും ഉയരുകയും വേണം. പാലത്തിന് മുകളിൽ നിന്ന് ലോറികൾ നീക്കം ചെയ്ത ശേഷം ഗർഡറുകളുടെ സസ്പൻഷൻ എത്രത്തോളമുണ്ടെന്നുള്ള പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. ലോഡ് ടെസ്റ്റിന്റെ ഭാഗമായി ഹൈവേ ജങ്ഷനിലെ അടിപ്പാതയിലൂടെയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്.



Post a Comment

0 Comments