പുനർനിർമ്മിച്ച ചീനിക്കടവ് എംജി റോഡ് ഉദ്ഘാടനം ചെയ്തു


കണ്ണാറ. പുനർനിർമ്മിച്ച ചീനിക്കടവ് എംജി റോഡ് പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഹണി പാർക്കിന് സമീപത്ത് കൂടി പോകുന്ന റോഡിൽ 150 മീറ്റർ നീളത്തിലാണ് കോൺക്രീറ്റ് ചെയ്ത് ടൈൽ വിരിച്ചിട്ടുള്ളത്. നാലര ലക്ഷം രൂപ ചിലവാക്കിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടുള്ളതെന്ന് വാർഡ് മെമ്പർ രേഷ്മ സജീഷ് പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.വി അനിത, 12-ാം വാർഡ് മെമ്പർ സ്വപ്‌ന രാധാകൃഷ്ണൻ, സിപിഐഎം പീച്ചി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം ബാലകൃഷ്ണൻ, സോമൻ കൊളപ്പാറ, മറ്റ് രാഷ്ട്രീയപാർട്ടി നേതാക്കൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments