പാണഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് നാളെ തുടക്കം


പട്ടിക്കാട്. പാണഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ നാളെ രാവിലെ 9.30ന്‌ കേരള ബാങ്ക് വൈസ് പ്രസിഡണ്ട് എം.കെ കണ്ണൻ ഉദ്ഘാടനം ചെയ്യും. മുടിക്കോട് നിർമ്മിക്കുന്ന ജൂബിലി മന്ദിരത്തിന്റെ ശിലാസ്ഥാപനവും നടക്കും. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം കെ.വി സജു മുൻ ബാങ്ക് പ്രസിഡണ്ടുമാരെ ആദരിക്കും. മാതൃകാ കർഷകർ, മികച്ച കുടുംബശ്രീ സംഘങ്ങൾ എന്നിവർക്കും ആദരവു നൽകും. ജൂബിലി വർഷത്തിൽ പാണഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ മൂല്യവർധിത ഉൽപന്നങ്ങൾക്കുള്ള ഫ്രൂട്ട്‌സ് ആൻഡ് വെജിറ്റബിൾ പ്രോസസിംഗ് സെന്റർ, ജൈവ വള നിർമ്മാണ പ്ലാന്റ്, ഹൈടെക് അഗ്രി നഴ്‌സറി,  ഇന്റഗ്രേറ്റഡ് ഫാമിംഗ് എന്നീ വിവിധ പ്രൊജക്ടുകൾ  ജൂബിലി വർഷത്തിൽ യാഥാർഥ്യമാക്കുമെന്ന്  ബാങ്ക് പ്രസിഡണ്ട് വിൽസൻ ചെമ്പനാൽ, സെക്രട്ടറി ഇൻ ചാർജ് എ.വി ജോജു എന്നിവർ പറഞ്ഞു.



Post a Comment

0 Comments