വഴുക്കുംപാറ. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് മണ്ണിട്ട് നികത്തിയ വലതുകര ബ്രാഞ്ച് കനാലിലെ മണ്ണ് നീക്കം ചെയ്തു. ഇതോടെ ജലവിതരണം ഉടൻ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശത്തെ ജനങ്ങൾ. പാലക്കാട് ഭാഗത്തേക്കുള്ള പ്രധാന റോഡിനോട് ചേർന്നായിരുന്നു ഇറിഗേഷൻ വകുപ്പിന്റെ വലതുകര ബ്രാഞ്ച് കനാൽ ഒഴുകിയിരുന്നത്. വഴുക്കുംപാറ തെക്ക് ഭാഗത്ത് നിന്നും വടക്ക് ഭാഗത്തേക്ക് ദേശീയപാതക്ക് കുറുകെയാണ് കനാൽ ഒഴുകുന്നത്. എന്നാൽ പാലക്കാട് ഭാഗത്തേക്കുള്ള സർവ്വീസ് റോഡിന്റെ നിർമ്മാണത്തോടെ ഈ പ്രദേശത്തെ കനാൽ പൂർണ്ണമായും മൂടിപ്പോയ നിലയിൽ ആയിരുന്നു. വേനൽക്കാലത്ത് വഴുക്കുംപാറ വടക്കുഭാഗത്ത് നവജീവൻ നഗർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ ഏക ആശ്രയം ഈ കനാലിൽ കൂടിയെത്തുന്ന വെള്ളമാണ്. പ്രദേശത്തെ നാല് കുടിവെള്ള പദ്ധതികളെ റീച്ചാർജ് ചെയ്യുന്നതും ഇതുവഴിയാണ്. ഒരാഴ്ച മുൻപ് കനാൽ വൃത്തിയാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതാണ്. എന്നാൽ ഇതിനിടെ സർവ്വീസ് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞതോടെ പണികൾ നിർത്തി വെക്കുകയായിരുന്നു. തുടർന്ന് സംരക്ഷണഭിത്തി താൽക്കാലികമായി പുനർനിർമ്മിക്കുകയും കനാലിലെ മണ്ണി നീക്കുന്നതിനുള്ള നടപടികൾ പുനനാരംഭിക്കുകയുമായിരുന്നു.

.jpeg)
0 Comments