കരസേനയുടെ 59-ാമത് ഷോർട് സർവീസ് കമ്മിഷൻ (ടെക്), 30-ാമത് ഷോർട് സർവീസ് കമ്മിഷൻ (ടെക്) വിമൻ എന്നിവയിലേക്ക് 2022 ഒക്ടോബറിൽ തുടങ്ങുന്ന കോഴ്‌സിൽ പുരുഷൻമാർക്കു 175 ഒഴിവും സ്ത്രീകൾക്കു 14 ഒഴിവുമുണ്ട്. അപേക്ഷകർ അവിവാഹിതരായിരിക്കണം. ഏപ്രിൽ 6 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: ബന്ധപ്പെട്ട വിഭാഗങ്ങളിലെ എൻജിനീയറിങ് ബിരുദം. നിബന്ധനകൾക്കു വിധേയമായി അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ശാരീരിക യോഗ്യത: കരസേനാ വെബ്‌സൈറ്റിൽ നൽകിയ മാനദണ്ഡങ്ങളനുസരിച്ചു ശാരീരികയോഗ്യത ഉണ്ടായിരിക്കണം. പ്രായം. 2022 ഒക്ടോബർ ഒന്നിന് 20 മുതൽ 27 വരെ. പരിശീലനം ചെന്നൈയിലെ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ 49 ആഴ്ച. ഇതു വിജയകരമായി പൂർത്തിയാക്കുന്നവർക്കു പിജി ഡിപ്ലോമ ഇൻ ഡിഫൻസ് മാനേജ്‌മെന്റ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് (മദ്രാസ് യൂണിവേഴ്‌സിറ്റി) യോഗ്യത ലഭിക്കും. ലഫ്റ്റനന്റ് റാങ്കിലാകും നിയമനം. തിരഞ്ഞെടുപ്പ് എസ്എസ്ബി ഇന്റർവ്യൂ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ ഗ്രൂപ് ടെസ്റ്റ്, സൈക്കോളജിക്കൽ ടെസ്റ്റ് എന്നീ രണ്ടു ഘട്ടങ്ങളായുള്ള ഇന്റർവ്യൂ ബെംഗളുരു ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നടത്തും. അപേക്ഷകൾ നൽകേണ്ട അവസാന തീയതി ഏപ്രിൽ 22. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക: www.joinindianarmy.nic.in


0 Comments