കുതിരാൻ തുരങ്ക മുഖത്തെ പാറപൊട്ടിക്കൽ പൂർത്തിയാകുന്നു; പ്രധാന പാതയുടെ ടാറിങ് ഉടൻ


പട്ടിക്കാട്. കുതിരാൻ പടിഞ്ഞാറെ തുരങ്കമുഖത്തെ പാറപൊട്ടിക്കൽ പൂർത്തിയാകുന്നു. പണികൾ അവസാന ഘട്ടത്തിലാണ്. ഒരാഴ്ചക്കുള്ളിൽ പ്രദേശത്തെ പാറകൾ മുഴുവനായി പൊട്ടിച്ച് തീരുമെന്ന് അധികൃതർ അറിയിച്ചു. ജനുവരി 7ന് ആരംഭിച്ച പാറപൊട്ടിക്കൽ വളരെ വേഗതയിലാണ് പൂർത്തിയായത്. വഴുക്കുംപാറയിൽ നിന്നുള്ള 9 മീറ്റർ ഉയരത്തിൽ പോകുന്ന പ്രധാന റോഡിന്റെ പണികൾ പുരോഗമിക്കുന്നുണ്ട്. മണ്ണിട്ട് നികത്തുന്ന പണികളാണ് ഇപ്പോൾ നടക്കുന്നത്. ഇതിനിടയിലെ തുരങ്കമുഖം വരെയുള്ള റോഡ് മണ്ണിട്ട് നിരപ്പാക്കുന്ന പണികൾ പൂർത്തിയായി. 300 മീറ്റർ നീളമുള്ള ഈ ഭാഗത്തെ റോഡിന്റെ ടാറിങ് രണ്ടാഴ്ചക്കുള്ളിൽ ആരംഭിക്കും. ഉടൻ തന്നെ ജിഎസ്ബി മെറ്റീരിയൽ ഉപയോഗിച്ച് ബലപ്പെടുത്തി ടാറിങിനുള്ള പ്രാരംഭ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. തുരങ്ക മുഖത്തുള്ള കാനയുടെ നിർമ്മാണവും അവസാനഘട്ടത്തിലാണ്.



Post a Comment

0 Comments