സിപിഐ തമ്പുരാട്ടിപ്പറമ്പ് ബ്രാഞ്ച് സമ്മേളനം നടത്തി


പട്ടിക്കാട്. സിപിഐ തമ്പുരാട്ടിപ്പറമ്പ് ബ്രാഞ്ച് സമ്മേളനം ചേർന്നു.  സമ്മേളന നഗരിയിലേക്ക് ജാഥ എത്തിയതിനുശേഷം മുതിർന്ന അംഗം അജി പതാക ഉയർത്തി. പ്രതിനിധി സമ്മേളനം സിപിഐ ഒല്ലൂർ മണ്ഡലം സെക്രട്ടറി ടി.ആർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇന്ദിര  അജിമോൻ അധ്യക്ഷത വഹിച്ചു. പി.ഡി റെജി, സി പി ഐ ലോക്കൽ സെക്രട്ടറി സനിൽ വണിയമ്പാറ, അസി. സെക്രട്ടറി ജിനേഷ് പീച്ചി , ഷിജോൺ പട്ടിക്കാട് , കെ.എ അബൂബക്കർ എന്നിവർ പ്രസംഗിച്ചു.  ജയപ്രകാശ് (സെക്രട്ടറി), ഇന്ദിര അജിമോൻ (അസി. സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി  സമ്മേളനം തിരഞ്ഞെടുത്തു.


Post a Comment

0 Comments