പട്ടിക്കാട്. ഗോവയിൽ നടന്ന ഐഎസ്എൽ ഫുട്‌ബോൾ ഫൈനൽ മത്സരത്തിന്റെ തത്സമയ ദൃശ്യങ്ങൾ ബിഗ് സ്‌കീൻ ഷോ ഒരുക്കി പാണഞ്ചേരിയും. കീരീടം സ്വപ്‌നം കണ്ട ആരാധകരെ നിരാശരാക്കി കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ത്യൻ സൂപ്പർ ലീഗിൽ കാലിടറിയെങ്കിലും പാണഞ്ചേരിയിലെ ഫുട്‌ബോൾ ആരാധകർ ആവേശം ഒട്ടും കൈവിടാതെയാണ് അവസാന നിമിഷം വരെ ബിഗ് സ്‌ക്രീനുകൾക്ക് മുന്നിൽ ഒത്തുകൂടിയത്. പട്ടിക്കാട്, പാണഞ്ചേരി, ആൽപ്പാറ, വാണിയമ്പാറ മുതലായ സ്ഥലങ്ങളിലാണ് സ്‌ക്രീനുകൾ ഒരുക്കിയിരുന്നത്. പട്ടിക്കാട് വിബ്ജിയോർ ആർട്‌സ് & സ്‌പോർട്‌സ് ക്ലബ്ബ് കാണികൾക്ക് കുടിവെള്ള സൗകര്യവും ഒരുക്കിയിരുന്നു. ഏറ്റവും കൂടുതൽ ആളുകൾ എത്തിയത് ആൽപ്പാറ ഗോൾ കാസിൽ ടർഫ് കോർട്ടിൽ ആയിരുന്നു. പെനൽറ്റി ഷൂട്ടൗട്ടിൽ (3-1) ആണ് ഹൈദരാബാദ് എഫ്‌സി കിരീടം സ്വന്തമാക്കിയത്.
0 Comments