എൽഎസ്എസ് സ്‌കോളർഷിപ്പ് പരീക്ഷയിൽ മികച്ച നേട്ടവുമായി പട്ടിക്കാട് ഗവ. എൽപി സ്‌കൂൾ


പട്ടിക്കാട്. പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ലോവർ സെക്കൻഡറി സ്‌കൂൾ സ്‌കോളർഷിപ്പ് പരീക്ഷയിൽ പട്ടിക്കാട് ഗവ. എൽപി സ്‌കൂളിലെ കുട്ടികൾ മികച്ച വിജയം നേടി. പരീക്ഷയെഴുതിയ 17 കുട്ടികളിൽ 12 പേരും സ്‌കോളർഷിപ്പിന് അർഹരായി. ഏയ്ഞ്ചൽ പി.ജെ,  എമിൽ വി.എ, ആവണി കെ.എസ്, ആദിത്യൻ പി.എൽ, സംഘമിത്ര ജയചന്ദ്രൻ, നന്ദകൃഷ്ണ പി.യു, ദിവ്യ ദിനേഷ്, അദൈ്വത് സി അലക്‌സ്, അനശ്വര വി.എസ്, ആർദ്ര പി.എസ്, നെസ എം.ജെ, മുഹമ്മദ്, അർഫദ് ഒ.എ എന്നിവരാണ് സ്‌കോളർഷിപ്പിന് അഹരായത്.  തൃശ്ശൂർ ഈസ്റ്റ് സബ് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ സ്‌കോളർഷിപ്പിന് അർഹരാക്കി എന്ന നേട്ടവും പട്ടിക്കാട് ഗവ. എൽപി സ്‌കൂളിനാണ്. സ്‌കോളർഷിപ്പ് നേടിയ കുട്ടികളെ സ്‌കൂളിൽ വച്ച് നടത്തിയ ചടങ്ങിൽ ആദരിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ ആദരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, വാർഡ് മെമ്പർ ആനി ജോയ്, പിടിഎ പ്രസിഡണ്ട്  പി.ജെ  അജി, ഹെഡ്മിസ്ട്രസ് പി.സി. നിർമലാദേവി, എംപിടിഎ പ്രസിഡണ്ട്  അജിത, മുൻ ഹെഡ്മാസ്റ്റർ ചന്ദ്രശേഖരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.



Post a Comment

0 Comments